പാറത്തോട് - പാറത്തോട് അഖില ഭാരത അയ്യപ്പ സേവാ സംഘം 205 -ാംനമ്പറിൻ്റെ നേതൃത്വത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള പൗരാണികവും ചരിത്ര പ്രസിദ്ധവുമായ പൊങ്കാല മഹോത്സവം ചിറ ഭാഗം ഭൂവനേശ്വരി - ശാസ്താ ക്ഷേത്രത്തിൽ 13 ന് വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 7.30 ന് മഹാഗണപതി ഹോമവും, തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കോയിക്കൽ ഇല്ലത്ത് തുളസിധരൻ പോറ്റി 9-30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതൊടെ പൊങ്കാലയ്ക്ക് തുടക്കമാകും. പൊങ്കാല അർപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ -9074254359/944 711 7 164/9744004686'
രാവിലെ 5 ന്,പള്ളിയുണർത്തൽ, 5-30 ന് നിർമ്മാല്യ ദർശനം, 7-30 ന് മഹാഗണപതി ഹോമം, 8-30 ന് വിശേഷാൽ പൂജകൾ,9-30 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരൽ ,12 ന് പൊങ്കാല നിവേദ്യം, 12.30 ന് ഉച്ച ദീപാരാധന, 1 ന് മഹാപ്രസാദമൂട്ട്, വൈകുന്നേര 5-30 ന് നടതുറക്കൽ, 6-30 ന് ദീപാരാധന, 7.30 ന് നടയടയ്ക്കൽ '