കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി സെന്റ് ആൻറണീസ് കോളജിൽ തൊഴിലധിഷ്ഠിത എവിയേഷൻ കോഴ്സിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00 ന് കോളജ് ഡയറക്ടർ ഡോ. ലാലിച്ചൻ കല്ലമ്പളളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കും കോട്ടയം ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, റവ. ഡോ: സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ, ഗ്രാമ പഞ്ചായത്തംഗം അഡ്വ : പി എ ഷമീർ, ജോസ് ആന്ററണി, പി. എം. ജേക്കബ് പൂതക്കുഴി. മധുസൂതനൻ , എ.ആർ , റ്റിജോമോൻ ജേക്കബ്ബ്, വിഷ്ണു രാജേന്ദ്രൻ , ബേബി മാത്യു, ലൂസിയമ്മ ജോസഫ്, അരുൺ ജോസഫ്, തുടങ്ങിയവർ സംസാരിക്കും.പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഒരു വർഷ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഏവിയേഷനും, പത്തം ക്ലാസ് പാസായവർക്ക് ഒരുവർഷ ഡിപ്ലോമ കോഴ്സിനും ചേരാവുന്നതാണ്. ഒരു വിമാനത്തിന്റെ ഉൾവശം എന്ന രീതിയിൽ ഡിസൈൻ ചെയിതിട്ടുള്ള ആധൂനിക ക്ലാസ് മുറിയിലാണ് അധ്യയനം നടത്തുന്നത് കൂടാതെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഇൻ്റേൺഷിപ്പുകൾ വിമാനത്താവളങ്ങളിൽ തന്നെയാണ് ക്രമീകരിക്കുന്നത്. ബാംഗ്ലൂർക്കും തിരിച്ചുള്ള സൗജന്യ വിമാന യാത്രയും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും കോളേജ് അധികൃതർ അറിയിച്ചു. സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സിൽ പ്രത്യേകം അദ്ധ്യയനവും ക്രീകരിച്ചിട്ടുണ്ട്. 100% പ്ലേയ്‌സ്‌മെൻ്റ് അസിസ്റ്റൻ്റസ് നൽകുന്ന കോളജ് ആയ ബാംഗ്ലൂർ സ്റ്റാർ ലൈൻ എജൻസിയുമായി ചേർന്ന് ഫൈനൽ (ഗ്രൂമിങ്ങിനുള്ള കരാറിലും ഏർപ്പെട്ടിട്ടുണ്ട്. ആധുനിക കമ്പ്യൂട്ടർ ലാബ്,ഫാഷൻ ഡിസൈനറുടെ സഹായത്തോടെ ഗ്രൂമിങ്ങ്, സിനി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായത്തോടെ മേക്ക് ഓവർ സെഷനുകളും ക്രമീകരിക്കും.
വ്യക്തിത്വ വികസനത്തിനും കസ്റ്റമർ റിലേഷൻഷിപ്പ് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സെഷനും ഉണ്ട്. രാജ്യത്ത് നിരവധി എയർപോർട്ടുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ക്യാബിൻ ക്രൂ. ഗ്രൗണ്ട് സ്‌റ്റാഫ്, റാമ്പ്, എയർ ഹോസ്റ്റസ്, സ്റ്റുവാർഡ് എന്നിവ കൂടാതെ നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാണെന്നും, ഈ അവസരങ്ങൾ നാട്ടിൻപുറത്ത് ചെലവ് കുറച്ച് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നതെന്നും ഡയറക്ടർ ഡോ :ലാലിച്ചൻ കല്ലംമ്പള്ളി, സെക്രട്ടറി ജോസ് ആന്റ്ണി പ്രിൻസിപ്പൽ മധുസൂതനൻ എ.ആർ, വൈസ് പ്രിൻസിപ്പൽ റ്റിജോമോൻ ജേക്കബ്, എന്നിവർ വ്യക്തമാക്കി -